ഭക്തജനത്തെ തുരന്നു കടത്തുന്ന കാരണഭൂതൻ ഭരിക്കുന്ന നാട്ടിൽ പൊതുജന ഭൂമി വിറ്റ് കടത്തുന്ന ബിജെപി പ്രസിഡൻ്റ്. എന്നിട്ട് ഇവനെയൊക്കെയാണ് ഇന്ത്യയിലെ ജനങ്ങൾ പ്രത്യേകിച്ച് കേരള ജനങ്ങൾ ചുമന്നു നടക്കുന്നത് എന്നതാണ് തമാശ. ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ഭൂമി തട്ടിപ്പ് ആരോപണം ഉയർന്നിരിക്കുകയാണ്. കർണാടക സർക്കാർ പാട്ടത്തിന് നൽകിയ 175 ഏക്കർ ഭൂമി രാജീവ് ചന്ദ്രശേഖർ മറിച്ച് വിറ്റന്നാണ് പരാതി. ബിപിഎൽ കമ്പനിക്ക് ഫാക്ടറി നിർമിക്കാൻ അനുവദിച്ച ഭൂമിയാണ് മറിച്ച് വിറ്റത്. 319 കോടി രൂപയ്ക്കാണ് 175 ഏക്കർ ഭൂമി മറിച്ച് വിറ്റത്.
രാജീവ് ചന്ദ്രശേഖറിൻ്റെ ഭൂമി തട്ടിപ്പിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ പരാതി നൽകി. സുപ്രീംകോടതിക്കും കർണാടക ഹൈക്കോടതിക്കും ആണ് പരാതി നൽകിയത്. തനിക്കെതിരെ ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ ആവശ്യപ്പെട്ടു. മഴയും നനഞ്ഞ് ശബരിമല കള്ളൻമാരെ രാജി വയ്പ്പിക്കാനുള്ള സമരത്തിലായിരുന്നു രാജീവ് ചന്ദ്രശേഖരൻ. അന്നേരമാണ് മുൻപ് 175 ഏക്കർ സർക്കാർ ഭൂമി വിറ്റ് പണമടിച്ചു മാറ്റിയ പരാതി ഉയർന്ന് വരുന്നത്. കളവിന് മത്സരിക്കുകയാണ് കാരണഭൂതൻ ടീമും താമര ടീമും .
The netherworld swallowed Karanbhoota and the government Earth swallowed Rajiv Chandrasekharan




















